
പാറ്റ്ന: കൂട്ടബലാത്സംഗത്തെ എതിര്‍ത്തു എന്ന കാരണത്തിന് ദളിത് യുവതിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. 8090 ശതമാനം പൊള്ളലേറ്റ യുവതി പാറ്റ്ന മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ബീഹാറിലെ പുരന്‍ബിഗാ ഗ്രാമത്തിലാണ് നാടിനെ നടുക്കിയസംഭവം നടന്നത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യതിട്ടില്ല.
Also Read : പെണ്‍കുട്ടികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു : സഹായത്തിനായി വിളിച്ചവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
അതേസമയം തന്റെ സ്വന്തം ഗ്രാമത്തിലുള്ള രഞ്ജിത്ത് ചൗധരി എന്നയാളാണ് കേസിലെ മുഖ്യപ്രതിയെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്. തന്റെ ഭര്‍ത്താവ് തമിഴ്നാട്ടിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ഇല്ലാത്ത സാഹചര്യത്തില്‍ രഞ്ജിത് തന്നെ ഇടയ്ക്കിടെ ശല്യപ്പെടുത്തിയിരുന്നു എന്നും യുവതി പറഞ്ഞു.
ഇന്നലെ രണ്ടു പേരുമായി വീട്ടില്‍ എത്തിയ രഞ്ജിത് തന്നെ ആക്രമിക്കുകയും ബഹളം വെച്ചപ്പോള്‍ വായില്‍ തുണി തിരുകകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് രണ്ട് പേര്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. യുവതിയുടെ നില അതീവ ഗുരുതരമാണെന്നും ഇത്രയും പൊള്ളലേറ്റ സാഹചര്യത്തില്‍ രക്ഷപ്പെടാനുള്ള സാധ്യതകള്‍ കുറവാണെന്നും ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
Post Your Comments