Latest NewsIndia

പെണ്‍കുട്ടികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു : സഹായത്തിനായി വിളിച്ചവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡില്‍ രണ്ട് പെണ്‍കുട്ടികളെ പതിനൊന്നുപേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ഝാര്‍ഖണ്ഡ് ലാഹോര്‍ഗയില്‍ ആണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ആക്‌സിഡന്റായപ്പോള്‍ പെണ്‍കുട്ടികളിലൊരാള്‍ സുഹൃത്തിനെ സഹായത്തിന് വിളിച്ചു. തന്റെ സുഹൃത്തുക്കളെയാണ് ഇയാള്‍ പെണ്‍കുട്ടികളെ സഹായിക്കാന്‍ വേണ്ടി അയച്ചത്. എന്നാല്‍ രക്ഷിക്കാനെത്തിയവര്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി. പെണ്‍കുട്ടികളുടെ പരാതിയിന്‍മേല്‍ പതിനൊന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

read also : ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും 15 കാരിയായ മകളെയും കൂട്ടബലാത്സംഗം ചെയ്തു

പതിനെട്ടിനും ഇരുപത്തെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായ പ്രതികളെല്ലാവരും. പെണ്‍കുട്ടി നില്‍ക്കുന്ന സ്ഥലം ചോദിച്ചറിഞ്ഞതിന് ശേഷം കൂട്ടത്തിലുണ്ടായിരുന്ന ഒരുവനെ ഇവര്‍ മര്‍ദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ചിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചതിന് ശേഷമാണ് പെണ്‍കുട്ടികളെ ഇവര്‍ ഉപദ്രവിച്ചത്. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ എറിഞ്ഞ് കളഞ്ഞതിനു ശേഷമായിരുന്നു പതിനൊന്നഅംഗ സംഘം ബലാത്സംഗത്തിനു മുതിര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button