പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സാന്ത്വനമായി പുതിയ ഉദ്യമം. പ്രശാന്ത് നായര്‍ ഐഎഎസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബന്ധുക്കളെ വേണോ എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ പ്രളയബാധിതരെ ബന്ധുവായി ഏറ്റെടുക്കാനുള്ള സംവിധാനത്തെക്കുറിച്ചാണ് പ്രശാന്ത് നായർ വ്യക്തമാക്കുന്നത്.
Read also: പ്രളയദുരന്തം കേരളത്തെ ബാധിച്ച വീഡിയോ നാസ പുറത്തുവിട്ടു
പ്രളയം തകര്‍ത്തെറിഞ്ഞ കുടുംബങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് വരണമെങ്കില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തനം ആവശ്യമാണ്. അത്തരത്തിലുള്ള ഒരു കുടുംബത്തെ കേരളത്തിലെ ഏത് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ സാമൂഹിക സാംസ്‌കാരിക ജാതി മത ഐഡന്റികള്‍ക്ക് പുറത്ത് നിന്നുള്ള ഒരു ബന്ധുവിനെ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. അതിന് വോളന്റിയർമാർ സഹായിക്കുന്നതാണ്. ഒരു കുടുംബത്തെ സഹായിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് http://www.compassionatekeralam.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Post Your Comments