വാഷിങ്ടണ്‍: പ്രളയദുരന്തം കേരളത്തെ ബാധിച്ച വീഡിയോ നാസ പുറത്തുവിട്ടു. കേരളത്തിലെ പ്രളയത്തിന് കാരണമായ മഴയുടെ വിവരങ്ങള്‍ അടങ്ങിയ വീഡിയോയാണ് നാസ പുറത്തുവിട്ടത്. ഉപഗ്രഹങ്ങള്‍ വഴി ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയാണ് നാസ പുറത്തുവിട്ടത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായി മഴ പെയ്തിരുന്നെങ്കിലും കേരളത്തിലും കര്‍ണാടകയിലും മഴ വ്യാപിക്കുന്നത് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
കേരളത്തില്‍ പ്രളയത്തിനു കാരണമായ ശക്തമായ മഴയുടെ വിവരങ്ങളും ഭൂപടങ്ങളും നാസ നേരത്തെ പുറത്തുവിട്ടിരുന്നു. രാജ്യങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച് വിവിധ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളുടെ സഹായത്തോടെയാണ് നാസ തയാറാക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ മഹാദുരന്തത്തിനാണ് കേരളം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാക്ഷ്യം വഹിച്ചത്. പ്രളയത്തില്‍ 373പേര്‍ മരിച്ചു. 1398 വീടുകള്‍ പൂര്‍ണമായും 20,148 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 2,80679 പേരെ രക്ഷപ്പെടുത്തി. 12,47,496പേര്‍ ദുരിതാശ്വാസ ക്യാംപുകളിലുണ്ട്.
Post Your Comments