പഴയങ്ങാടി(കണ്ണൂര്‍): ജനങ്ങൾ നാട്ടിലേക്ക് വരുന്ന സമയം മുതലെടുത്ത് വിമാനക്കമ്പനികൾ നിരക്ക് ഉയർത്തി കൊള്ള നടത്തരുതെന്ന കേന്ദ്രം നിർദേശം കണക്കാതെ ആകാശക്കൊള്ള തുടരുന്നു. ഗള്‍ഫില്‍ വിദ്യാലയങ്ങള്‍ തുറക്കുന്ന സമയം മുതലെടുത്താണ് വിമാനക്കമ്പനികളുടെ കൊള്ള. യാത്രാനിരക്ക് പത്തിരട്ടിയിലധികം വര്‍ധിപ്പിച്ച് യാത്രക്കാരെ വെട്ടിലാക്കുകയാണ് കമ്പനികൾ. ആഗസ്റ്റ് രണ്ടാം വാരം മുതല്‍ സെ്പറ്റംബര്‍ രണ്ടാം വാരം വരെയുള്ള കാലയളവിലാണ് വിമാന യാത്രാക്കൂലി സകല കീഴ്വഴക്കങ്ങളും ലംഘിച്ച് കുത്തനെ ഉയര്‍ത്തിയത്. കോഴിക്കോട്-ഗള്‍ഫ് റൂട്ടിലാണ് യാത്രാനിരക്ക് പത്തിരട്ടി വരെ വര്‍ധിപ്പിച്ച് യാത്രക്കാരെ ഏറ്റവും കുടുതല്‍ വെട്ടിലാക്കുന്നത്.
ALSO READ: യു.എ.ഇയിലെ വിമാന യാത്രക്കാർക്കായി പ്രത്യേക വാട്സാപ്പ് സേവനമൊരുക്കി വിമാനക്കമ്പനി
ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ആറു വരെയുള്ള തീയതികളിൽ 20000 രൂപ മുതൽ 30000 രൂപ വരെ ഈടാക്കി മാസങ്ങൾക്ക് മുമ്പേ വിമാനക്കമ്പനികൾ റിസർവേഷൻ തുടങ്ങിയിരുന്നു. ബജറ്റ് എയർലൈനുകളായ എയർ അറേബ്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ദുബൈ, അബൂദബി, ഷാർജ എയർപോർട്ടുകളിലേക്ക് കോഴിക്കോട് നിന്ന് 30000 മുതൽ 35000 രൂപ വരെ സെപ്റ്റംബർ ആദ്യവാരത്തിൽ ഈടാക്കുന്നതിന് മറപിടിച്ച് മറ്റ് വിമാനക്കമ്പനികൾ യാത്രാനിരക്കിൽ വൻ വർധന നടത്തുകയായിരുന്നു. കോഴിക്കോടു നിന്ന് അബൂദബിയിലേക്ക് സെപ്റ്റംബർ നാലിന് 67758 രൂപയുടെ നിരക്ക് നിശ്ചയിച്ചാണ് ഇത്തിഹാദ് എയർ ലൈന്സ് യാത്രക്കാരെ പിഴിയുന്നത്. സെപ്റ്റംബർ ആദ്യവാരത്തിലെ ഏതാണ്ടെല്ലാ ദിവസങ്ങളിലും ഇത്തിഹാദ്, ജെറ്റ് എയർവെയ്സ് എന്നിവ ഏതാണ്ട് 41000 മുതൽ 55000 രൂപ വരെയാണ് യാത്രാനിരക്ക് ഈടാക്കുന്നത്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും യു.എ.ഇയിലേക്ക് വൻനിരക്കാണ് വിമാനക്കമ്പനികൾ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. താരതമ്യേന കുറഞ്ഞ നിരക്ക് അബൂദബി, ദുബൈ എന്നിവിടങ്ങളിലേക്ക് ഈടാക്കാറുള്ള ജെറ്റ് എയർവെയ്സ് മംഗലാപുരത്തുനിന്നും ഇക്കുറി ഈടാക്കുന്നത്.
ഇതോടെ യാത്രക്കാരും ദുരിതത്തിലായി.
Post Your Comments