
ദുബായ്: ടിക്കറ്റ് നിരക്കിൽ വൻ ഇളവുമായി വിമാനകമ്പനികൾ. യുഎഇയിൽ നിന്ന് ഇന്ത്യ, ഫിലിപ്പൈൻസ്, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്രിസ്‌തുമസ്, ദീപാവലി സീസണിലാണ് ഈ ഓഫർ ലഭ്യമാകുക. റിട്ടേൺ ഫ്ളൈറ്റുകൾക്ക് കുറഞ്ഞത് 1,000 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ. ഓഫർ വളരെ പരിമിതകാലത്തേക്ക് മാത്രമാണെന്നാണ് സൂചന. എന്നാൽ യാത്രക്കാരുടെ എണ്ണം അനുസരിച്ച് കാലാവധി നീട്ടാനും സാധ്യതയുണ്ട്.
യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ മിക്ക കമ്പനികളും ഓഫറുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപ് ഫ്ലൈ ദുബായിയും ചില രാജ്യങ്ങളിലേക്ക് തങ്ങളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതായി അറിയിച്ചിരുന്നു. എയർ അറേബ്യ, എമിറേറ്റ്സ് എന്നിവയും സമാന ഓഫറുമായി രംഗത്തെത്തിയിരുന്നു.
Post Your Comments