ന്യൂ ഡൽഹി : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ടിക്കറ്റ് നിരക്കില്‍ അടുത്ത മാസം മുതൽ വമ്പൻ ഇളവുകളുമായി വിമാന കമ്പനികള്‍. ഈ മാസം അവസാനത്തോടെ യാത്രക്കാരുടെ തിരക്ക് കുറയുന്ന സാഹചര്യത്തിലാണ് സ്കൂള്‍ അവധിക്കാലത്ത് കൂട്ടിയ വിമാന ടിക്കറ്റ് നിരക്കുൾക്ക് ആകര്‍ഷകമായ ഓഫറുകളുമായി കമ്പനികള്‍ രംഗത്തെത്തിയത്.
വേനലവധിക്കാലത്ത് ഉണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകരുതെന്ന ലക്ഷ്യത്തോടെ മണ്‍സൂണ്‍ സ്പെഷ്യലെന്ന മൂന്ന് ദിവസത്തെ ഡിസ്കൗണ്ട് കഴിഞ്ഞ ദിവസം ഇന്‍ഡിഗോ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ നാളെ വരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.
തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ നികുതിയും മറ്റ് നിരക്കുകളും ഉൾപ്പടെ 899 രൂപയാണ് ഇന്‍ഡിഗോയുടെ ടിക്കറ്റ് നിരക്ക്. മറ്റ് ദീര്‍ഘദൂര സെക്ടറുകളിൽ നാലിലൊന്ന് നിരക്കിലായിരിക്കും ടിക്കറ്റ് നൽകുക. എന്നാൽ അതേ ആഴ്ചയോ തൊട്ട് മുമ്പുള്ള ആഴ്ചയോ ബുക്ക് ചെയ്താല്‍ ഉയര്‍ന്ന നിരക്ക് നൽകേണ്ടി വരും. അതോടൊപ്പം നേരത്തേയുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഇളവ് ലഭിക്കുകയും ചെയ്യും.
തിരക്ക് കുറവായതിനാൽ ജൂലൈ മുതല്‍ സെപ്തംബര്‍ വരെ ഇത്തരത്തില്‍ ടിക്കറ്റുകള്‍ ലഭിക്കാനാണ് സാധ്യത. ഗോ എയര്‍, ജെറ്റ് എയര്‍വെയ്സ് തുടങ്ങിയ കമ്പനികളും സമാനമായ ഇളവുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments