ന്യൂഡല്‍ഹി: ഗ്രൂപ്പുകളിലെ വ്യാജവാര്‍ത്തകള്‍ക്കും വിദ്വേഷ പ്രചരണങ്ങള്‍ക്കും തടയിടാന്‍ പുതിയ ഫീച്ചറുമായി വാട്‌സആപ്പ്. ഗ്രൂപ്പുകളെ അഡ്മിനുകള്‍ക്ക് മാത്രം സന്ദേശം അയക്കാന്‍ പറ്റുന്ന രീതിയില്‍ ക്രമീകരിക്കാന്‍ സാധിക്കുമെന്നതാണ് ഫീച്ചറിന്റെ മേന്മ. ഇത്തരത്തില്‍ ക്രമീകരിച്ച നിയന്ത്രിത ഗ്രൂപ്പുകളില്‍ അഡ്മിനുകള്‍ക്കല്ലാതെ സന്ദേശമയക്കാന്‍ സാധിക്കില്ല.
ടെക്സ്റ്റ് മെസേജുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍,ജിഫ് ഇമേജുകള്‍, ഡോക്യുമെന്റ് ഫയലുകള്‍, വോയിസ് മെസേജുകള്‍ എന്നിവയെല്ലാം ഗ്രൂപ്പ് അഡ്മിനുകള്‍ക്കെ അയക്കാന്‍ സാധിക്കു. വാട്‌സാപ്പ് ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 2.18.132 ല്‍ ഈ സംവിധാനം ലഭ്യമാണ്.
Post Your Comments