സിയോണി: ലൈംഗികാരോപണ കേസ് പിൻവലിക്കാത്തതിനെ തുടർന്ന് യുവാവ് നടുറോഡിൽവെച്ച്
കോളേജ് വിദ്യാർത്ഥിനിയുടെ തല കല്ലിലിടിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിയോണിയിൽ കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കോളേജിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പ്രതി മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും പെൺകുട്ടിയുടെ തല കല്ലിൽ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതി ബൈക്കിലെത്തിയായിരുന്നു പെൺകുട്ടിക്ക് നേരെ ആക്രമണം നടത്തിയത്. സംഭവം കണ്ട നാട്ടുകാർ പ്രതിയെ പിടികൂടുകയും പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ പെൺകുട്ടി മരിക്കുകയായിരുന്നു. പെൺകുട്ടിയുടെ തലയിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതിക്കെതിരെ പെൺകുട്ടി ലൈംഗികാരോപണ കേസ് നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതി നിരവധി തവണ പെൺകുട്ടിയെ സമീപിച്ചെങ്കിലും ഫലംകണ്ടിരുന്നില്ല. ഇതിന്റെ പകയിലായിരുന്നു പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
Post Your Comments