തിരുവന്തപുരം: കേരളത്തില്‍ വന്‍ പ്രളയമുണ്ടാക്കാനിടയാക്കുന്ന വിധത്തില്‍ എല്ലാ ഡാമുകളും കൂട്ടത്തോടെ തുറക്കാനിടയാക്കിയതിനെപ്പറ്റി ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഡാമുകള്‍ തുറക്കുമ്പോള്‍ എടുക്കേണ്ട മുന്നൊരുക്കവും രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയുമാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്നും, ദുരന്ത പുനരധിവാസ പ്രവര്‍ത്തനത്തിനായി പ്രത്യേകം വകുപ്പ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also : ദുരന്തനിവാരണ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
പുനരധിവാസ പ്രവര്‍ത്തനത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കുക, എം.എല്‍.എമാരുടെ നേതൃത്വത്തില്‍ അതാത് സ്ഥലങ്ങളില്‍ പുനരധിവാസ കമ്മിറ്റികള്‍ രൂപീകരിക്കുക, പുനരധിവാസ പ്രവര്‍ത്തനത്തിനും നഷ്ടപരിഹാര വിതരണത്തിനും നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡുകളും മറ്റ് രേഖകളും വിതരണം ചെയ്യുന്നതിനും ഏകജാല സമ്പ്രദായം നടപ്പിലാക്കുക, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി പുനസംഘടിപ്പിക്കുക, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ കര്‍ഷകരുടെ 5 ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതി തള്ളുക, തുടങ്ങിയ നിര്‍ദ്ദേശങ്ങളും പ്രതിപക്ഷം മുന്നോട്ട് വച്ചു.
Post Your Comments