KeralaLatest News

ദുരന്തനിവാരണ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

സൈന്യത്തെ വിളിക്കണമായിരുന്നെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു

തിരുവനന്തപുരം: ദുരന്തനിവാരണ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണപരാജയമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.  അതോറിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് മുഖ്യമന്ത്രി ആയിരുന്നു പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കേണ്ടിയിരുന്നെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറ‍ഞ്ഞു.

ALSO READ: ഒരു മനുഷ്യൻ എന്ന നിലയിലാണ് ചെയ്തത് ; അതിനു പ്രത്യേകിച്ച് എനിക്കൊരു ക്രെഡിറ്റും വേണ്ടെന്ന് ടോവിനോ തോമസ്

സൈന്യത്തെ വിളിക്കണമായിരുന്നെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സൈനിക കമാന്‍ഡറെ ഭരണം ഏല്‍പിക്കണമെന്നല്ല താന്‍ പറ‍ഞ്ഞത്. ദുരന്തനിവാരണ അതോറിറ്റിയുടെ നിയമങ്ങള്‍ അനുസരിച്ച്‌ അവരാണ് സൈന്യത്തേയോ അര്‍ദ്ധസൈനികവിഭാഗത്തെയോ വിളിക്കേണ്ടത്. അങ്ങനെ വരുന്പോള്‍ അവര്‍ക്ക് സഹായവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കുകയാണ് വേണ്ടത്. അവരത് ചെയ്യാതെ പോയതു കൊണ്ടാണ് ഇത്രയും പ്രശ്നങ്ങളുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button