മുബൈ: വായ്പാ തട്ടിപ്പ് കേസിൽപെട്ട് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടേയും അമ്മാവൻ മെഹുല്‍ ചോക്സിയുടേയും ബംഗ്ലാവുകൾ പൊളിക്കാൻ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവ്. അലിബാഗിലുള്ള കെട്ടിടങ്ങളാണ് പൊളിക്കാൻ പോകുന്നത്. തീരദേശപരിപാലന നിയമം പാലിക്കാതെ നിര്‍മിച്ച കെട്ടിടങ്ങളാണ് പൊളിക്കാന്‍ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഇതിപ്പെടുന്നതാണ് മോദിയുടേയും ചോക്സിയുടേയും ബംഗ്ലാവുകൾ.പരിസ്ഥിതി മന്ത്രി രാംദാസ് കാഡം പങ്കെടുത്ത അവലോകന യോഗത്തിനു ശേഷമാണ് തീരുമാനമെടുത്തത്.
Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഓണ്‍ലൈനായി ലഭിച്ചത് 112 കോടി
Post Your Comments