തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ആറ് ജില്ലകളില്‍ ശക്തമായ കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച വിരുതനെ തേടി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അറിയിപ്പ് എന്ന നിലയിലുള്ള വ്യാജ ഉത്തരവിന്റെ പകര്‍പ്പോടുകൂടി വാട്സ്ആപ്പിലൂടെയാണ് സന്ദേശം പ്രചരിപ്പിച്ചത്.
Read also: കരസേനയുടെ പേരില്‍ വ്യാജ പ്രചാരണം ; ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു
കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് സന്ദേശം. ഇത് വ്യാജമാണെന്ന് വ്യക്തമാക്കി ദുരന്തനിവാരണ സേന രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Post Your Comments