തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു എന്നും ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും തുടങ്ങി മെസ്സേജുകൾ അയയ്ക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാണെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ പാൻ കാർഡ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെടുകയോ ഒടിപി വഴി പണം തട്ടാൻ ശ്രമിക്കുകയോ ചെയ്യുന്നു.
Read Also: ഭിന്നശേഷി വിഭാഗക്കാർക്ക് യുഡിഐഡി കാർഡ്: പ്രത്യേക രജിസ്‌ട്രേഷനുമായി സാമൂഹ്യനീതി വകുപ്പ്
ഇങ്ങനെയുള്ള മെസ്സേജ് ലഭിച്ചാൽ യാതൊരു കാരണവശാലും ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ മെസ്സേജിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുത്. മെസ്സേജിന്റെ ആധികാരികത ഉറപ്പാക്കാനായി നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്കിന്റെ ബ്രാഞ്ചിൽ നേരിട്ട് ബന്ധപ്പെടുക. തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസ് ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുക. ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ വിവരം അറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ അറിയിച്ചു.
Post Your Comments