വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ സർക്കാറിന്റെ നിരീക്ഷണത്തിലാണെന്ന വ്യാജ വാർത്തകൾ വീണ്ടും പ്രചരിക്കുന്നതായി കേരള പോലീസ്. സമീപ കാലങ്ങളിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും, മറ്റ് സാമൂഹ മാധ്യമങ്ങളിലും വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. എന്നാൽ, മാസങ്ങൾക്ക് മുൻപുളള ഈ സന്ദേശം വീണ്ടും ഷെയർ ചെയ്യപ്പെടുകയാണ്.
കാലകാലങ്ങളായി ഇത്തരം സന്ദേശങ്ങൾ കൈമാറുമ്പോൾ അതിനു പിന്നിലുള്ള സത്യാവസ്ഥ ഉപഭോക്താക്കൾ നിർബന്ധമായും അറിയേണ്ടതുണ്ട്. സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ഔദ്യോഗിക സന്ദേശങ്ങളും സർക്കാർ ഏജൻസികൾ ഇതുവരെ നൽകിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം പോസ്റ്റുകൾ കാണുകയാണെങ്കിൽ, ഷെയർ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Also Read: അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് ബിഹാർ പൊലീസ്: രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍
ചൈൽഡ് പോണോഗ്രഫി, കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ, മതസ്പർ വർദ്ധിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവ സമൂഹമാധ്യമങ്ങൾ മുഖാന്തരം പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
Post Your Comments