തിരുവനന്തപുരം•കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ തിരുവനന്തപുരത്ത് നിന്നും ഇന്നും അധിക സര്‍വീസുകള്‍ നടത്തും. 24 അന്താരാഷ്ട്ര സര്‍വീസുകളും 12 അഭ്യന്തര സര്‍വീസുകളും ഉള്‍പ്പടെ 36 അധിക സര്‍വീസുകളാണ് ഇന്ന് നടത്തുക. കഴിഞ്ഞ ദിവസം 28 അധിക സര്‍വീസുകള്‍ നടത്തിയിരുന്നു.
എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്സ്, ഇന്‍ഡിഗോ, വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, ഗോ എയര്‍, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികള്‍ ഇവിടെ നിന്നും സര്‍വീസുകള്‍ നടത്തും.
READ ALSO: കൊച്ചി നേവല്‍ ബേസില്‍ നിന്ന് ഇന്‍ഡിഗോയും പറക്കും
അതേസമയം, വാണിജ്യ സര്‍വീസുകള്‍ക്കായി തുറന്ന കൊച്ചി നേവല്‍ ബേസില്‍ നിന്നും എയര്‍ ഇന്ത്യ സബ്സിഡിയറി കമ്പനിയായ അലയന്‍സ് എയറിന് പുറമേ ഇന്നുമുതല്‍ ഇന്‍ഡിഗോയും സര്‍വീസ് നടത്തും. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് അലയന്‍സ് എയര്‍ സര്‍വീസ് നടത്തുന്നത്.
70 സീറ്റര്‍ എ.ടി.ആര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇരു കമ്പനികളും നേവല്‍ ബേസില്‍ നിന്നും സര്‍വീസ് നടത്തുന്നത്.
ജെറ്റ് എയര്‍വേയ്സ് നേവല്‍ ബേസില്‍ നിന്നും ഇന്ന് മുതല്‍ സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഇന്നത്തെ സര്‍വീസ് തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്.
We request all our guests to check their flight schedule here: https://t.co/8deyzmTmE0
Pls RT to those who need to travel there asap. #9Wupdate #Kochi #9WReliefFlight pic.twitter.com/dVrrQzYfmO— Jet Airways (@jetairways) August 20, 2018
#9Wupdate: We are committed in our support to the people impacted due to #KeralaFloods and sincerely hope the situation stabilises soon.
Pls RT to those who need to travel there asap. pic.twitter.com/QcrFt5r1kc
— Jet Airways (@jetairways) August 20, 2018
#GoAlert
GoAir will operate special flights between Mumbai and Trivandrum w.e.f 20th Aug, 2018. Customers with flights to/from Kochi are requested to contact us on 18602100999 for further assistance. pic.twitter.com/0DPBCfHVPM— GoAir (@goairlinesindia) August 20, 2018
SpiceJet is operating special flights to and from Kozhikode, Thiruvananthapuram, Bengaluru and Chennai to multiple destinations and help passengers stranded due to Kerala floods. Please call the Reservation Helplines: +91 98718 03333, +91 96540 03333 to opt for these flights. pic.twitter.com/YtaMymWYpA
— SpiceJet (@flyspicejet) August 20, 2018
Post Your Comments