കൊച്ചി•നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ വാണിജ്യ വിമാനങ്ങള്‍ക്കായി തുറന്നുകൊടുത്ത കൊച്ചി നേവല്‍ ബേസില്‍ നിന്നും നാളെ മുതല്‍ കൂടുതല്‍ സര്‍വീസുകള്‍.
21 ാം തീയതി മുതല്‍ 26 വരെ ഇന്‍ഡിഗോ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും രണ്ട് സര്‍വീസുകള്‍ വീതവും, കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കും തിരിച്ചും ഓരോ സര്‍വീസുകള്‍ വീതമാകും നടത്തുക.
70 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ.ടി.ആര്‍-72 വിമാനങ്ങള്‍ ഉപയോഗിച്ചാകും സര്‍വീസ് നടത്തുക.
നേവല്‍ ബേസില്‍ നിന്നും തിങ്കളാഴ്ച മുതല്‍ എയര്‍ഇന്ത്യയുടെ പ്രാദേശിക സര്‍വീസ് വിഭാഗമായ അലയന്‍സ് എയര്‍ എ.ടി.ആര്‍-72 വിമാനമുപയോഗിച്ച് ബംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും സര്‍വീസ് ആരംഭിച്ചിരുന്നു.
റണ്‍വേയിലഅടക്കം വെള്ളം കയറിയതിനെതുടര്‍ന്ന് നെടുമ്പാശ്ശേരി അടച്ചിട്ടിരിക്കുകയാണ്. ആഗസ്റ്റ് 26 വരെയാണ് അടച്ചിരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനെത്തുടര്‍ന്ന് കുടുങ്ങിയവര്‍ക്കായി തിരുവനന്തപുരത്ത് നിന്ന് ഇന്ന് മുതല്‍ അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. 18 അന്താരാഷ്ട്ര സര്‍വീസുകളും 10 ആഭ്യന്തര സര്‍വീസുകളുമാണ് നടത്തുന്നത്. വിസ്താരയടക്കമുള്ള കമ്പനികള്‍ ഇന്ന് ഇവിടെ നിന്നും സര്‍വീസ് നടത്തി. ഇന്‍ഡിഗോയും ജെറ്റ് എയര്‍വേയ്സും ദുബായിലേക്കും അധിക സര്‍വീസ് നടത്തുന്നു.
Post Your Comments