Food & Cookery

ബലിപെരുനാളിന് തയ്യാറാക്കാം സ്പെഷ്യൽ മട്ടൻ ബിരിയാണി

അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ

പരിപൂര്‍ണ്ണമായ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷമാണ് ബലിപെരുന്നാൾ. ബലിപെരുനാളിന് ഭക്ഷണവും പ്രധാനമാണ്. ഭക്ഷണം കഴിക്കുന്നതിനോടൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ബലിപെരുനാളിന് എല്ലാവരും സ്പെഷ്യലായി ഉണ്ടാക്കാറുള്ളതാണ് മട്ടൻ ബിരിയാണി. മട്ടൻ ബിരിയാണി എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

ചേരുവകള്‍

1. ബസ്മതി അരി – 1 KG
2. ആട്ടിറച്ചി – 1 KG
3. നെയ്യ് – 1 കപ്പ്
4. എണ്ണ – 1 കപ്പ്
5. തൈര് – 2 കപ്പ്
6. മല്ലി ഇല – 3 കപ്പ്
7. പുതിന – 2 കപ്പ്
8. തേങ്ങാ – 1 എണ്ണം
9. ഇഞ്ചി അരച്ചത് – 3 ടേബിൾസ്പൂൺ
10. വെളുത്തുള്ളി – 3 ടേബിൾസ്പൂൺ
11. സവാള – 6 എണ്ണം
12. പച്ചമുളക് – 8 എണ്ണം
13. ഗരംമസാല – 2 ടേബിൾസ്പൂൺ
14. മല്ലിപ്പടി – 2 ടേബിൾസ്പൂൺ
15. നാരങ്ങാ നീര് – 2 ടേബിൾസ്പൂൺ
16. മഞ്ഞൾപൊടി – 3 ടീസ്പൂൺ
17. കരിഞ്ചീരകം – 1 ടീസ്പൂൺ
18. കുംകുമപ്പൂവ്‌ – കുറച്ചു
19. ഉപ്പ്‌ – പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തേങ്ങാ പിഴിഞ്ഞു അതിന്റെ പാൽ എടുത്തു വയ്ക്കുക.
അരി വൃത്തിയായി കഴുകി വെള്ളം വാലാൻ വയ്ക്കുക. ഇറച്ചി കഴുകി വൃത്തിയാക്കി വെള്ളമയം കളഞ്ഞതിനുശേഷം ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപൊടി, അല്പം സവാള അരിഞ്ഞത്, പച്ചമുളക് കീറിയത്, എന്നിവ അല്പം തേങ്ങാപാൽ, ഗരം മസാല, തൈര്, പകുതി ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് എന്നിവയും ചേർത്തു 20 മിനുറ്റ് പുരട്ടി വയ്ക്കുക, അതിൽ നാരങ്ങാ നീരും ഒഴിക്കുക.

20 മിനുറ്റ് കഴിഞ്ഞു 2 1/2 കപ്പ് വെള്ളവും ഒരു കപ്പ് വെളിച്ചെണ്ണയും ചേർത്തു ഒരു കുക്കറിൽ വേവിക്കുക. 3-4 വിസിൽ കഴിഞ്ഞു വാങ്ങി വയ്ക്കുക. ഇനി നെയ്യ് ചൂടാക്കി ബാക്കി ഉള്ള ഗരംമസാല, സവാള അരിഞ്ഞത് ബാക്കി ഇരിക്കുന്നത്, ബാലൻസ് ഉള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ കരിഞ്ജീരകവും ചേർത്തു വഴറ്റുക.

സവാള ചുവന്നു വരുമ്പോൾ അല്പം വെള്ളത്തിൽ കുതിർത്തു വെച്ചിരിക്കുന്ന കുംകുമപ്പൂവും, ബാലൻസ് ഉള്ള തേങ്ങാ പാലും, അരിയും അതിനു മീതെ നിൽക്കത്തക്ക വെള്ളവും ഒഴിച് ഒരു പാത്രത്തിൽ വേവിക്കുക, പാകത്തിന് ഉപ്പും ചേർക്കുക.

ചുവടു കനമുള്ള ഒരു പാത്രത്തിൽ അല്പം നെയ്യ് തടവി അതിൽ കുറച്ചു ഇറച്ചി നിരത്തുക, അതിനു മുകളിൽ ചോറിന്റെ ഒരു ലയർ, വീണ്ടും ഇറച്ചി വീണ്ടും ചോർ, ഇടക്ക് സവാളയും മല്ലി അല്ലെങ്കിൽ പുതിന ഇലയും ഇടാവുന്നതാണ്. ഏറ്റവും മുകളിൽ സവാള വഴറ്റിയതു, കശുവണ്ടി വറുത്തത്, മുന്തിരി വഴറ്റിയതു മല്ലി ഇല എന്നിവ കൊണ്ടു അലങ്കരിക്കുക.നല്ല ഹൈദരാബാദി മട്ടൺ ബിരിയാണി തയ്യാർ.ഒപ്പം സാലഡ്, അച്ചാർ എന്നിവ കൂടി ഉണ്ടെങ്കിൽ വളരെ രുചികരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button