പത്തനംതിട്ട/തൃശൂര്‍: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം അടുത്ത രണ്ട് ദിവസം കൂടി തുടരും. ഇനിയുള്ള രക്ഷാപ്രവര്‍ത്തനം ചെറുവള്ളങ്ങള്‍ ഉപയോഗിച്ചായിരിക്കും നടത്തുക. വലിയ ബോട്ടുകള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ചെറിയ വള്ളങ്ങള്‍ ഉപയോഗിക്കുന്നത്. ചെങ്ങന്നൂരില്‍ ആയിരങ്ങള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. വെളളവും ഭക്ഷണവും കിട്ടാതെ ആയിരങ്ങള്‍ ഇപ്പോഴും വീടുകളുടെ ടെറസിലും ഉയര്‍ന്ന സ്ഥലങ്ങളിലുമാണ് ഇവരുള്ളത്. ഇതില്‍ മൂന്ന് മാസം പ്രായമുളള കുട്ടി മുതല്‍ 97 വയസുളള വൃദ്ധവരെ ഉള്‍പ്പെടുന്നുവെന്നാണ് വിവരം.
140 ബോട്ടുകളിലായി പട്ടാളവും നേവിയും മത്സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്‌സും പൊലീസും ഗ്രാമങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചെങ്ങന്നൂരിന്റെ ഉള്‍പ്രദേശങ്ങളില്‍ ഇതൊന്നും മതിയാകുന്നില്ല. ബോട്ടുകളും ചെറുവളളങ്ങളും എത്താത്ത സ്ഥലങ്ങളില്‍ അഞ്ച് ഹെലികോപ്ടറുകളില്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കാനാണ് നേവിയുടെ ശ്രമം. താഴ്ന്ന പ്രദേശങ്ങളായ പാണ്ടനാട്, തിരുവന്‍ വണ്ടൂര്‍, ഇടനാട്, മംഗലം, പ്രയാര്‍, കുത്തിയതോട്, മിത്രമഠം, നാക്കട എന്നിവിടങ്ങള്‍ പ്രളയജലം തകര്‍ത്തെറിഞ്ഞു. ഇവിടങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചിട്ടില്ല. രക്ഷാ പ്രവര്‍ത്തനത്തിന് ഏകോപനമില്ലാത്തത് ചെങ്ങന്നൂരില്‍ സ്ഥിതി സങ്കീര്‍ണമാക്കുന്നുണ്ട്.
Post Your Comments