ഹൈദരാബാദ്: നമ്മുടെ സഹോദരങ്ങൾ ദുരിത കയത്തിൽ നീന്തുമ്പോൾ നമ്മൾ എങ്ങനെ ഓണമാഘോഷിക്കുമെന്ന് ഹൈദരാബാദ് മലയാളി സംഘടനകൾ. ഹൈദരാബാദിലെ അഞ്ചിലധികം മലയാളി സംഘടനകള്‍ ഓണാഘോഷപരിപാടികള്‍ വേണ്ടന്നു വെച്ചു. ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് കൊടുക്കാന്‍ തീരുമാനിച്ചു.
കേരള സൗഹൃദാകലാവേദി, മലനാട് ഫൈന്‍ ആര്‍ട്ടസ് ക്ലബ്, നവോദയ കള്‍ച്ചറല്‍ അസോസിയേഷന്, ശ്രീനാരായണഗുരു എഡ്യുക്കേഷണല്‍ കള്‍ച്ചറല്‍ സോസൈറ്റി, ഫ്രണ്ട്സ് അസോസിയേഷന് എന്നിവരാണ് ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ചത്. കൂടാതെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അവശ്യ സാധനങ്ങൾ ശേഖരിച്ചു കയറ്റിയയക്കാനും തീരുമാനം ഉണ്ടായി.
Post Your Comments