Festivals

ബലിപെരുന്നാളിന്റെ അനുഷ്ഠാനങ്ങള്‍

സ്വന്തം ജീവിതത്തെയും ആഗ്രഹങ്ങളെയും കാമക്രോധ മോഹാദികളെയും ദൈവത്തിന് ബലിയായി നല്‍കുക എന്നാണ്

ഇ​ബ്രാഹിം നബിയുടെ ത്യാഗത്തി​​ന്‍റെ സ്​മരണകൾ ഉണര്‍ത്തുന്ന ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. ത്യാഗത്തിന്‍റെയും പരിപൂര്‍ണ്ണ ശരണാഗതിയുടെയും ഉദാഹരണമാണ് ഈ പെരുന്നാള്‍. ദുല്‍ഹജ്ജ് മാസത്തിലെ 10-ആം തീയതിയോ 12-ആം തീയതിയോ ആണ് സാധാരണയായി ഈദ് ആഘോഷിക്കുക. ബക്രീദ് എന്നാണു ഈ ദിനം വിശേഷിപ്പിക്കപ്പെടുന്നത്. ബക്കര്‍ എന്നാല്‍ ആട് എന്നാണ് അര്‍ത്ഥം

Eid Al Adha.

ബലിപെരുന്നാളിന്റെ അനുഷ്ഠാനങ്ങളെക്കുറിച്ച് അറിയാം

പുലരുമ്പോള്‍തന്നെ ഓരോ വിശ്വാസിയും നമാസ് ചെയ്യുന്നു. ഭക്ഷണം കഴിക്കാതെ വേണം ആദ്യ നമസ്കാരം നിര്‍വഹിക്കാന്‍. നമസിനു ശേഷം കുര്‍ബാനി ബലികര്‍മ്മം നിര്‍വ്വഹിക്കുന്നു. ആടിനെയാണ് ബലിയായി നല്‍കുന്നത്. ആടിനെ അറുത്ത ശേഷം മാംസം മൂന്ന് ഭാഗമായി വിഭജിച്ച് ഒരു ഭാഗം സാധുക്കള്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും നല്‍കുന്നു. മൂന്നാം ഭാഗം സ്വയമായും ഉപയോഗിക്കാം., കുര്‍ബാനി കഴിഞ്ഞാല്‍ കുളിച്ച് ശുദ്ധരായി , ശുഭ്ര വസ്ത്രങ്ങള്‍ ധരിച്ച് അത്തര്‍ പൂശി പളളികളില്‍ നമസ്ക്കാരത്തിനായി പോകുന്നു. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് തക്ബീര്‍ ധ്വനികള്‍ ഉയരുന്നു.

ഒരു ആടിനെ ബലി കഴിപ്പിക്കുന്നത് അല്ല ബലി കര്‍മ്മം എന്നത് കൊണ്ട് ഇസ്ളാം അര്‍ത്ഥമാക്കുന്നത്. സ്വന്തം ജീവിതത്തെയും ആഗ്രഹങ്ങളെയും കാമക്രോധ മോഹാദികളെയും ദൈവത്തിന് ബലിയായി നല്‍കുക എന്നാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇതിലൂടെ ഒരാള്‍ സ്വയം ബലിയായിത്തീരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button