Latest NewsKerala

കല്ലറ തകർന്ന് ശവശരീരങ്ങള്‍ വെള്ളത്തിൽ ; പ്രതിഷേധവുമായി നാട്ടുകാർ

അനധികൃതമായാണ് ശവകല്ലറ ഇവിടെ നിർമ്മിച്ചതെന്നാരോപിച്ച്

പത്തനംതിട്ട: പ്രളയകെടുതിയിൽ ശവകല്ലറ പൊളിഞ്ഞ് ശവശരീരങ്ങൾ വെള്ളത്തിൽ വീണു. ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. പത്തനംതിട്ടയിലാണ് സംഭവം. കല്ലറ അനുമതി ഇല്ലാതെയാണ് നി‍ർമ്മിച്ചതെന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

പത്തനംതിട്ട സ്റ്റേഡിയത്തിന് സമീപത്തെ ചർച്ച് ഓഫ് ഗോഡ് പള്ളി ശവകല്ലറയാണ് തകർന്ന് വീണത്. 16 പേരെ അടക്കം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള കല്ലറ ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പെട്ടിയിൽ അടക്കം ചെയ്ത ശവശരീരങ്ങൾ വെള്ളത്തിൽ വീണ് കിടക്കുകയാണ്.

Read also:പ്രളയവാർത്ത അറിയാത്ത ബിഗ് ബോസിലെ അർച്ചനയുടെ സഹായം ദുരിതാശ്വാസ ക്യാമ്പിൽ

അനധികൃതമായാണ് ശവകല്ലറ ഇവിടെ നിർമ്മിച്ചതെന്നാരോപിച്ച് നഗരസഭാ കൗൺസിലർമാരുൾപ്പെടെ രംഗത്തെത്തി. എന്നാൽ എല്ലാ അനുമതിയോടും കൂടിയാണ് കല്ലറ നിർമ്മിച്ചതെന്ന് ചർച്ച ഓഫ് ഗോഡ് പ്രതിനിധികൾ പറഞ്ഞു. മഴ മാറിയാൽ കല്ലറ പുതുക്കി നിർമ്മിക്കുമെന്നാണ് പള്ളി ഭാരവാഹികളുടെ വിശദീകരണം. കല്ലറ നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുമെന്ന് നഗരസഭാ കൗൺസിലർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button