കൊച്ചി : പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകേറുകയാണ്. എറണാകുളത്ത് പ്രളയക്കെടുതിയിൽ അകപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. ജില്ലയിൽ ആകെ 14 മരണം സംഭവിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള വ്യക്തമാക്കി.
ഏറെ ദുരിതമനുഭവിക്കുന്ന ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം ഇനിയും രണ്ട് ദിവസം കൂടി വേണ്ടി വരും. നിരവധി പേർ ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണ്.
Read also:വിദേശത്ത് പോയത് ശരിയായില്ല; മന്ത്രി കെ രാജുവിനെ തള്ളി കാനം രാജേന്ദ്രന്
വരും ദിവസങ്ങളില്‍ മഴയുടെ അളവില്‍ കുറവുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാകും. പ്രളയക്കെടുതിയില്‍ ഇന്നലെ മാത്രം 20 പേരാണ് സംസ്ഥാനത്ത് മരിച്ചത്. അഞ്ച് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 210 ആയി. പ്രളയക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി നാളെ വൈകിട്ട് സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
Post Your Comments