കല്പറ്റ: കേരളം കണ്ടതില്‍ വച്ചേറ്റവും ദാരുണമായ പ്രകൃതി ദുരന്തം നടന്നിട്ട് 15 ദിവസം. നൂറിലധികം ആളുകളെ ഇനിയും കണ്ടെത്താനായില്ല. ഇന്നലെ നടത്തിയ തിരച്ചിലിലും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചാലിയാര്‍ ഒഴുകിയെത്തുന്ന മലപ്പുറം ജില്ലയിലെ പോത്തുകല്‍, മുണ്ടേരി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ കൂടുതലായി കണ്ടെത്തുന്നത്. ഇപ്പോള്‍ കണ്ടെത്തുന്ന മൃതദേഹങ്ങളില്‍ പലതും മനുഷ്യന്റേതാണോ എന്ന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയായി. തലയോട്ടി ഉള്‍പ്പെടെ കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു.
അതേസമയം, മുണ്ടക്കൈ ചൂരല്‍മല ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത വെയിലായിരുന്നതിനാല് ചെളി ഏറെക്കുറെ ഉറച്ചു. രണ്ട് ദിവസം ജനകീയ തിരച്ചില്‍ നടത്തി. ഈ ഭാഗങ്ങളില്‍ ഇപ്പോള്‍ നാമമാത്രമായ തിരച്ചിലാണ് നടക്കുന്നത്. സൂചിപ്പാറ, സണ്‍റൈസ് വാലി വനമേഖലയില്‍ ഇന്നലെയും വനംവകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെ തിരച്ചില്‍ നടത്തി. ഇത്രയും ദിവസമായതിനാല്‍ ഇനി ലഭിക്കുന്ന മൃതദേഹങ്ങള്‍ ഒരു തരത്തിലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയായിരിക്കുമെന്നാണ് ദൗത്യസംഘത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
Post Your Comments