തിരുവനന്തപുരം: സംസ്ഥാനം ഒരു ദുരന്തത്തില്‍ നിന്നു കരകയറുമ്പോഴേയ്ക്കും കേരളത്തിന് വീണ്ടും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
മണിക്കൂറില്‍ 35 മുതല്‍ 45കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നും, അറബിക്കടലിന്റെ പടിഞ്ഞാറന്‍ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
Read Also : ചുഴലിക്കാറ്റ് സംബന്ധിച്ച് ജനങ്ങള്‍ക്ക് കാലാവസ്ഥാനിരീക്ഷണത്തിന്റെ പുതിയ അറിയിപ്പ്
അതിനാല്‍ മത്സ്യതൊഴിലാളികള്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് തിങ്കളാഴ്ച വൈക്കുന്നേരം 6 മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Post Your Comments