തിരുവനന്തപുരം: കേരളതീരത്ത് ആഞ്ഞുവീശാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റ് സംബന്ധിച്ച് പുതിയ അറിയിപ്പ് വന്നു. ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുന്നുവെന്നും, ചുഴലിക്കാറ്റിന് സാധ്യതയില്ലെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അതേസമയം തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കടലില്‍ ശക്തമായ കാറ്റിനും വന്‍ തിരമാലകള്‍ക്കും കേരളത്തിലുടനീളം കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട് . സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കേരളത്തിലും ന്യൂനമര്‍ദത്തിന്റെ ഭാഗമായി കാറ്റും മഴയും ഉണ്ടാകും. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കോമോറിന്‍ മാലദ്വീപ് മേഖലയിലും ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലും കാറ്റു വീശാന്‍ സാധ്യതയുണ്ട്.
ലക്ഷദ്വീപില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനാണു സാധ്യത. ശക്തമായ തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും തമിഴ്‌നാട്ടിലെയും കേരളത്തിലെയും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്താ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Post Your Comments