തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ കേരളത്തിന് ലോകത്തിനെ നാനാഭാഗങ്ങളിൽ നിന്നുമാണ് സഹായം എത്തുന്നത്. ഏവരും കേരളത്തെ കൈവിട്ട് സഹായിക്കുകയാണ്. കടൽ കടന്നുവരെ ദൈവത്തിന്റെ സ്വന്തം നാടിന് സഹായം എത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 164 കോടി രൂപയാണ്. സഹായ വാഗ്ദാനങ്ങളുടെ കണക്കനുസരിച്ച് 450 കോടി രൂപ ഉടൻ അക്കൗണ്ടിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇടക്കാല ആശ്വാസമായി കേന്ദ്രവും കേരളത്തിന് 500 കോടി അനുവദിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 120 കോടിവരുമിത്.
ALSO READ: ഡാമിൽ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു
സർക്കാർ ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുദിവസത്തെ ശമ്പളം നൽകണമെന്നാണ് സർക്കാർ അഭ്യർത്ഥിച്ചിട്ടുള്ളത്. മുഴുവൻ ജീവനക്കാരും രണ്ടുദിവസത്തെ ശമ്പളം നൽകിയാൽ അതുമാത്രം 175 കോടിരൂപ വരും. ആഗസ്റ്റ് 13 മുതലാണ് പ്രളയബാധിതരെ സഹായിക്കാനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിച്ചുതുടങ്ങിയത്. കേരളത്തെ പുതിക്കിപണിയേണ്ട അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്.
Post Your Comments