മക്ക: കാലാവസ്ഥ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശിയടിക്കുന്ന മക്കയിൽ നത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹജ് തീര്‍ഥാടനത്തെ ഇത് ബാധിക്കാനിടയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് പൊടിക്കാറ്റ് വീശി. ശേഷം രാത്രി മിനായിലും അറഫയിലും മണിക്കൂറുകളോളം ശക്തമായ മഴയും അനുഭവപ്പെടുകയും അറഫയിലെ ഏതാനും ടെന്‍റുകള്‍ക്ക് നേരിയ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അതേസമയം സുരക്ഷാവകുപ്പ് പ്രളയമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സുരക്ഷാവകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിട്ടുണ്ട്.
Also read : അറഫാ സംഗമത്തിന് തുടക്കം കുറിച്ചു
അറഫ സംഗമത്തിനായി മിനായില്‍നിന്നെത്തുന്ന തീര്‍ഥാടകരെല്ലാം സന്ധ്യവരെ അറഫയിലായിരിക്കും. വൈകിട്ട് മുസ്ദലിഫയിലേക്ക് പോകും. ശേഷം വൈകിട്ട് മുസ്ദലിഫയിലേക്ക് പോകും. രാത്രി അവിടെ താമസിക്കുന്ന ഹാജിമാര്‍ ചൊവ്വാഴ്ച രാവിലെ മിനായിലെ കല്ലേറു കര്‍മത്തിനുശേഷമേ മക്കയിലെത്തി പ്രദക്ഷിണവും പ്രയാണവും നിര്‍വഹിക്കൂ. അതിനാൽ ഹജ് തീര്‍ഥാടനത്തെ ബാധിക്കാനിടയില്ലെന്നാണ് പ്രതീക്ഷയെന്നു അധികൃതര്‍ അറിയിച്ചു.
Post Your Comments