ക്യാമ്പ് നൗ: സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ ലാ ലീഗയില്‍ ആറായിരം ഗോള്‍ നേടുന്ന രണ്ടാമത്തെ ടീം എന്ന ചരിത്ര നേട്ടം കുറിച്ചു. ഇന്ന് നടന്ന അലവേസിന് എതിരെയുള്ള മത്സരത്തില്‍ ലയണൽ മെസ്സി മത്സരത്തിന്റെ 64ആം മിനിറ്റിൽ ഫ്രീ കിക്കിലൂടെ ഗോള്‍ നേടിയതോടെയാണ് ബാഴ്‌സലോണ ലാ ലീഗയില്‍ തങ്ങളുടെ ഗോള്‍ നേട്ടം 6000 തികച്ചത്. പത്ത് കൊല്ലം മുൻപ് ബാഴ്‌സലോണ 5000 ഗോള്‍ തികച്ചപ്പോഴും ഗോള്‍ നേടിയത് മെസ്സി തന്നെയായിരുന്നു.
Also Read: ഐഎസ്എൽ: ചെന്നൈയിൻ എഫ് സിക്കായി ബൂട്ടുകെട്ടാൻ മുൻ ബാഴ്‌സലോണ താരമെത്തുന്നു
രണ്ടായിരത്തി എണ്ണൂറ്റിയൊന്നാം മത്സരത്തിലാണ് ബാഴ്‌സലോണ ആറായിരം ഗോൾ നേട്ടം സ്വന്തമാക്കിയത്. ആറായിരം ഗോൾ നേടുന്ന ലാ ലിഗയിലെ ആദ്യത്തെ ടീം റയൽ മാഡ്രിഡാണ്. 2800 മത്സരങ്ങളില്‍ നിന്ന് 6041 ഗോളുകളാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ അലവേസിനെ എതിരില്ലാത്ത മൂന്ന് ഗോളുകളൾക്ക് ബാഴ്‌സലോണ തകർത്തിരുന്നു.
Post Your Comments