കൊച്ചി : പ്രളയക്കെടുതിയെ തുടർന്ന് പച്ചക്കറിക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ നടപടിയുമായി ഹോര്‍ട്ടികോര്‍പ്പ്. ഇനി മിതമായ വിലയ്ക്ക് ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ നിന്ന് പച്ചക്കറി ലഭ്യമാക്കും ഹോര്‍ട്ടികോര്‍പ്പിന്‍റെ സ്റ്റാളുകളിൽ നിന്നും ആവശ്യത്തിനുള്ള പച്ചക്കറി മിതമായ വിലയ്കു ലഭ്യമാക്കുന്നുണ്ടന്ന് ചെയർമാൻ വിനയൻ അറിയിച്ചിട്ടുണ്ട്. അതേസമയം പച്ചക്കറിക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
Also read : പ്രളയ ദുരന്തത്തിൽപെട്ടവരെ കണ്ടെത്താൻ സംവിധാനവുമായി എയര്‍ടെല്‍
വെള്ളപ്പൊക്കത്തിന് ശേഷം കൊച്ചിയില്‍ വ്യാപാരികള്‍ പച്ചക്കറിക്ക് കൊള്ളവിലയാണ് ഈടാക്കുന്നത്. മൂന്നിരട്ടി വിലയാണ് പച്ചക്കറിക്ക് എറണാകുളം മാര്‍ക്കറ്റില്‍ ഈടാക്കുന്നത്. ഇവിടെ ക്യാരറ്റിന് കിലോയ്ക്ക് 100 രൂപയായിരുന്നു വില. ഇതോടെ വ്യാപാരികളെ കയ്യേറ്റം ചെയ്യാന്‍ നാട്ടുകാര്‍ ശ്രമിച്ചിരുന്നു.
Post Your Comments