Latest NewsSports

ദുരിതമനുഭവിക്കുന്നവർക്കായി ആരാധകരിൽ പണം പിരിച്ച് ഈസ്റ്റ് ബംഗാളിലെ മലയാളി താരങ്ങൾ

മത്സരത്തിന് ശേഷം കാണികളുടെ അടുത്തേക്ക് ചെന്ന് സഹായം അഭ്യർത്ഥിച്ച് പണം പിരിക്കുകയായിരുന്നു മൂവരും

കൊൽക്കത്ത: കേളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ് ആരാധകരുടെ സഹായഹസ്തം. ഇന്നലെ ആര്യൻ ക്ലബ്ബിനെതിരായ മത്സരത്തിന് ശേഷമാണ് മനസ്സ് നിറയുന്ന ചില കാഴ്ചകൾ ഗ്രൗണ്ടിൽ കാണാനായത്. ഈസ്റ്റ് ബംഗാലിന്റെ മലയാളി താരങ്ങളായ സി.കെ. ഉബൈദും ജോബി ജസ്റ്റിനും മിര്‍ഷാദുമാണ് ഒരുപാട് പേര്‍ക്ക് ആശ്വാസമേകാൻ മറ്റുള്ളവർക്ക് പ്രചോദനമാകുന്ന രിതീയില്‍ പണം ശേഖരിച്ചത്. മത്സരത്തിന് ശേഷം കാണികളുടെ അടുത്തേക്ക് ചെന്ന് സഹായം അഭ്യർത്ഥിച്ച് പണം പിരിക്കുകയായിരുന്നു മൂവരും.

Also Read: മരുന്നെത്തിച്ചില്ല; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവിമായി വി. ഡി സതീശന്‍ എംഎല്‍എ

മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഈസ്റ്റ് ബംഗാൾ വിജയിച്ചെങ്കിലും കളിയ്ക്കിടെ ഒരിക്കല്‍ പോലും മലയാളി താരങ്ങൾ ഗോളുകളോ വിജയമോ ആഘോഷിച്ചില്ല. ആരാധകര്‍ നല്‍കിയ തുകയിലല്ല കാര്യം അത് നല്‍കാന്‍ കാണിച്ച മനസാണ് വേറിട്ട് നിര്‍ത്തുന്നതെന്ന് മലയാളി താരം ഉബൈദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ക്ക് നന്ദിയും ഉബൈദ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button