കൊച്ചി: പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ മരുന്നെത്തിച്ചില്ല, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ ആരോപണവുമായി വി. ഡി സതീശന്‍ എംഎല്‍എ. താന്‍ വിളിച്ചിട്ട് ഒരു തവണ പോലും മന്ത്രി ഫോണ്‍ എടുത്തില്ലെന്നും പറവൂരിലേക്ക് ഒരു കിറ്റ് മരുന്നു പോലും വകുപ്പില്‍ നിന്ന് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കാന്‍ രണ്ട് ദിവസങ്ങം തുടര്‍ച്ചയായി മന്ത്രിയേയും ഓഫിസിലും മാറി വിളിച്ചിട്ടും ആരും ഫോണെടുത്തില്ല. തുടര്‍ന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ച് തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടും വിളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് എംഎല്‍എ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറെ വിളിക്കുകയും ദുരിതാസ്വാസ ക്യാമ്പിലേക്കുള്ള മരുന്നുകള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ എല്ലാം തയ്യാറാക്കി വച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ ഒരു കിറ്റ് മരുന്നുപോലും പോലും പറവൂറിലേയ്‌ക്കെത്തിയില്ലെന്നും, മരുന്നുകള്‍ സ്വകാര്യമായി സംഘടിപ്പിച്ച് വിതരണം ചെയ്യുകയായിരുന്നെന്നും പറഞ്ഞു. ഇതേ തുടര്‍ന്നാണ് മന്ത്രിയോട് കയര്‍ത്തു സംസാരിച്ചതെന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം.
ALSO READ:പ്രതിസന്ധികൾക്കൊടുവിൽ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു വിവാഹം
അതേസമയം, വി.ഡി സതീശന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. എംഎല്‍എ വിളിക്കുന്നതിനു മുമ്പു തന്നെ അദ്ദേഹത്തെ വിളിച്ചിരുന്നെന്നും, ഫോണ്‍ എടുത്തില്ലെന്നും മന്തി ആരോപിച്ചു. എംഎല്‍എ വിളിക്കുമ്പോള്‍ ചെങ്ങന്നൂര്‍ക്കുള്ള യാത്രയ്ക്കിടയില്‍ മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ഫോണ്‍ എടുക്കാന്‍ സാധിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. പിന്നീട് തിരികെ വിളിച്ചപ്പോള്‍ അദ്ദേഹം വളരെ ദേഷ്യത്തോടെ സംസാരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments