KeralaLatest News

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 60 ടൺ സാധനങ്ങളുമായി തീരദേശസേന കപ്പൽ കേരളത്തിലേക്ക്

കൊച്ചിയിലേക്ക് രക്ഷാപ്രവർത്തനത്തിന് തീരദേശ സേന പോകുന്നെന്ന

മുംബൈ: പ്രളയക്കെടുതിയെ തുടർന്ന് സ്വന്തം വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് 60 ടൺ സാധനങ്ങളുമായി തീരദേശസേന കപ്പൽ കേരളത്തിലേക്ക് തിരിച്ചു.  മുംബൈയിൽനിന്ന് കൊച്ചിയിലേക്കു രക്ഷാപ്രവർത്തനത്തിനു പോകുന്ന തീരദേശസേനയുടെ വിജിത്ത് എന്ന കപ്പലിൽ പ്രളയബാധിതർക്കുള്ള സാധനങ്ങൾ കൊണ്ട് വരുന്നത്. ലോക കേരളസഭ മുംബൈ ഘടകത്തിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അറുപത് ടണ്ണിലധികം അവശ്യസാധനങ്ങൾ ശേഖരിച്ചത്.

ALSO READ: അഞ്ച് കോടി ധനസഹായവുമായി ഒരു യു.എ.ഇ ബിസിനസുകാരന്‍ കൂടി

കൊച്ചിയിലേക്ക് രക്ഷാപ്രവർത്തനത്തിന് തീരദേശ സേന പോകുന്നെന്ന വിവരം നൽകിയത് കപ്പലിന്റെ കമാൻഡർ സുരേഷ് കുറുപ്പാണ്. തുടർന്ന് മുംബൈ മലയാളികളുടെ നേതൃത്വത്തിൽ പ്രളയബാധിതർക്ക് വേണ്ടിയുള്ള സാധനങ്ങൾ സമാഹരിച്ചു. മുംബൈ മലയാളികളുടെ നേതൃത്വത്തിൽ സാധനങ്ങൾ കേരളത്തിലേക്ക് ഇനിയും അയക്കുമെന്ന് ലോക കേരളസഭാംഗം ജയപ്രകാശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button