ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്യുടെ ചിതാഭസ്മം ഇന്ത്യയിലെ നൂറ് നദികളില്‍ നിമജ്ജനം ചെയ്യും. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാള്‍, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ നദികളിലായിരിക്കും ചിതാഭസ്മം ഒഴുക്കുക. ഹരിദ്വാറിലെ ഗംഗയില്‍ ആദ്യം ഭസ്മം ഒഴുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് തുടങ്ങിയവര്‍ ഹരിദ്വാറിലെ ചടങ്ങില്‍ പങ്കെടുക്കും.
ALSO READ:വാജ്പേയിക്ക് സിനിമാ ലോകത്തിന്റെ പ്രണാമം
മുതിര്‍ന്ന ബിജെപി നേതാവും ഭാരത രത്ന അവാര്‍ഡ് ജേതാവുമായ വാജ്പേയ് കഴിഞ്ഞ വ്യാഴാഴചയാണ് അന്തരിച്ചത് . ഔദ്യോഗിക ബഹുമതികളോടെ രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ സ്മൃതി സ്ഥല്ലിലാണ് അദ്ദേഹത്തിന്റെ സംസ്കാരം നടത്തിയത്. ആഗസ്റ്റ് 20ന് ഡല്‍ഹിയിലും 23 ന് ലക്നൗവിലും ബിജെപിയുടെ അനുശോചനാ യോഗങ്ങള്‍ നടക്കും.
Post Your Comments