KeralaLatest News

ദുരിതാശ്വാസ ക്യാമ്പുകളിൽ മരുന്നുകൾ എത്തിക്കുന്നതിനു മുന്‍പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവ

പ്രളയത്തിൽ നിന്നും രക്ഷപെട്ടു ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകുന്നതിന് ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക. ദുരിതാശ്വാസ ക്യാമ്പുകളിൽ അത്യാവശ്യം വേണ്ടിവന്നേക്കാവുന്ന മരുന്നുകൾ ഏതൊക്കെയെന്നും അതിനു വേണ്ട മുൻകരുതലുകളെ കുറിച്ച് നെൽസൺ ജോസഫ് എന്നയാളാണ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

Also readരാജ്യം ഒറ്റക്കെട്ടായി കേരളത്തോടൊപ്പമെന്ന് പ്രധാനമന്ത്രി

വിവരങ്ങൾ ചുവടെ ചേർക്കുന്നു

മരുന്നുകൾ ശേഖരിച്ച്‌ നൽകുന്നവർ അധികൃതരുമായി കോ – ഓർഡിനേറ്റ്‌ ചെയ്യുന്നതാണുചിതം(DMO/DHS ഓഫീസുമായി കോണ്ടാക്റ്റ്‌ ചെയ്യുക. നമ്പറുകൾ അൽപസമയത്തിനകം അപ്ഡേറ്റ്‌ ചെയ്യാം) ശേഖരിച്ച ശേഷം പാഴാകുന്നതും ചിലയിടത്ത്‌ സമൃദ്ധിയും ചിലയിടത്ത്‌ ക്ഷാമവും വരുന്നതൊഴിവാക്കാനാണിത്‌

– മരുന്നുകൾ ഈർപ്പം കടക്കാത്ത രീതിയിൽ പാക്ക്‌ ചെയ്ത്‌ നൽകണം. എക്സ്പയറി ഡേറ്റ്‌ അടുത്തതോ കഴിഞ്ഞതോ മാഞ്ഞതോ ആയ മരുന്നുകൾ ദയവായി നൽകരുത്‌. ശേഖരിക്കുന്നവരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

കൂടുതൽ ആവശ്യമുണ്ടാവുക ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന മരുന്നുകൾ തന്നെയാവും.പനി പല രീതിയിൽ പടരാനിടയുള്ളതുകൊണ്ട്‌ ആദ്യ ആവശ്യം പാരസെറ്റമോൾ തന്നെ
Tab Paracetamol 500mg / 650mg
Syrup Paracetamol (125mg/5ml) & (250mg/5ml)

ORS Packets – രണ്ടാം സാദ്ധ്യത വയറിളക്കരോഗങ്ങളാണ്. ഒ.ആർ.എസ്‌.ഒരുപാട്‌ ജീവൻ രക്ഷിക്കാനിടയുണ്ട്‌. ഒപ്പം ഒരു കാര്യം കൂടി. ശുദ്ധജലവും ഇപ്പോൾ ഒരു മരുന്നുതന്നെ. നിർജ്ജലീകരണം ഒഴിവാക്കാനാണു നമ്മൾ ഒ.ആർ.എസ്‌. നൽകുന്നത്‌. ആ വെള്ളവും ശുദ്ധമായിരിക്കണം

ആന്റിബയോട്ടിക്കുകൾ – വിവിധ ഇൻഫെക്ഷനുകൾ – വിദഗ്ധഡോക്ടർമ്മാരുടെ ഉപദേശത്തിനുശേഷം. അനാവശ്യമായ ഉപയോഗം മൂലം അർഹർക്ക്‌ ലഭിക്കാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണിത്‌
Ampicillin
Amoxicillin
Azithromycin
Doxycycline

ഛർദ്ദിയ്ക്കും വയറുവേദനകൾക്കും ആവശ്യമായി വന്നേക്കാവുന്നവ. ഇതും ഡോക്ടറുടെ ഉപദേശത്തിനുശേഷം മാത്രം

Emeset (Ondansetron)
Pantoprazole
Omeprazole
Ranitidin
Cyclopam (Antispasmodic)

മുറിവുകൾ കൈകാര്യം ചെയ്യാൻ :

സോപ്പുപയോഗിച്ച്‌ വൃത്തിയായി ശുദ്ധജലത്തിൽ കഴുകുകതന്നെയാണു പ്രഥമശുശ്രൂഷയായി ചെയ്യേണ്ടത്‌.

മുറിവിൽ പുരട്ടാനുള്ള ആന്റിബയോട്ടിക്‌ ഓയിന്റ്മെന്റുകൾ , വൃത്തിയുള്ള ബാൻഡേജുകൾ, ഗ്ലൗസ്‌, കോട്ടൺ മുതലായവ അത്യാവശ്യമാണ്

സാനിട്ടറി നാപ്കിനുകൾ, ബേബി ഡയപ്പറുകൾ, അഡൾട്ട്‌ ഡയപ്പറുകൾ തുടങ്ങിയവയും ആവശ്യമായി വന്നേക്കാം

ഇൻസുലിൻ പോലെ സൂക്ഷിക്കാൻ പ്രയാസമുള്ള മരുന്നുകൾ (റഫ്രിജറേഷൻ ആവശ്യമുള്ളവ) ഒഴിവാക്കുക. ജീവിതശൈലീരോഗങ്ങൾക്ക്‌ ഏറ്റവും പൊതുവായി ഉപയോഗിക്കുന്ന കുറച്ച്‌ മരുന്നുകൾ മാത്രം എഴുതുന്നു.

Levo – thyroxine (Thyronorm , Eltroxin) – Dose must be clearly written on the bottle

Metformin (Different doses should be separated)
Glimipride

Amlodipine
Losartan

Aspirin (75mg)
Clopidogrel (75mg)
Atorvastatin / Rosuvastatin – (Different doses should be separated)

ജീവിതശൈലീരോഗങ്ങളുടെ മരുന്നുകൾ കോമ്പിനേഷനുകൾ ഒഴിവാക്കുന്നതാണുചിതം. കാരണം ആ കോമ്പിനേഷൻ ഉപയോഗിക്കുന്നവർ ചുരുക്കമാവാം

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button