ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതിക്കെതിരെ പോരാടാനുള്ള കേരള ജനതയുടെ മനക്കരുത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒന്നാകെ ഒറ്റക്കെട്ടായി ദുരിതമനുഭവിക്കുന്ന കേരള ജനതയോടൊപ്പമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
Also Read: കുടുങ്ങി കിടക്കുന്നവർ ഹെലികോപ്റ്റര്‍ എത്തിയാല്‍ കയറണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ പ്രളയമേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ സന്ദർശിച്ചിരുന്നു. ഹെലികോപ്റ്ററിലാണ് മോദി പ്രളയ മേഖലകള്‍ സന്ദർശിച്ചത്. ആദ്യം കാലാവസ്ഥ മോശമായതിനെ തുടര്‍ന്നു പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുകൂലമായതോടെ വീണ്ടും വ്യോമനിരീക്ഷണത്തിനു പ്രധാനമന്ത്രി തയ്യാറാക്കുകയായിരുന്നു. ആലുവ, കാലടി മേഖലയിലാണ് മോദി വ്യോമനിരീക്ഷണം നടത്തുന്നത്. മറ്റു മേഖലയിലെ കാലാവസ്ഥ കണക്കിലെടുത്ത് സന്ദർശനം രാധക്കുകയായിരുന്നു.
ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ പ്രളയബാധിത പ്രദേശങ്ങളിലെ സന്ദർശനത്തിൽ പ്രധാനമന്ത്രിയെ അനുഗമിച്ചു.
I salute the people of Kerala for their fighting spirit. I compliment the authorities for their efforts in this adverse situation.
I would also like to appreciate the wide support and solidarity from people across India towards Kerala during this unprecedented situation.
— Narendra Modi (@narendramodi) August 18, 2018
Post Your Comments