തിരുവനന്തപുരം: പ്രളയം മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ ഇന്നുതന്നെ രക്ഷപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരെ ഇന്നുതന്നെ രക്ഷപ്പെടുത്താനാണ് സൈന്യത്തിന്റെയും, രക്ഷാപ്രവര്‍ത്തകരുടെയും ശ്രമമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഇതുവരെ രണ്ട് ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്തൊട്ടാകെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയത്. പല സ്ഥലങ്ങളിലും ശക്തമായി പെയ്യുന്ന മഴ രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ മഴകുറഞ്ഞതും ആശ്വാസമേകുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:കേരളത്തെ ദുരിതത്തിന് വിട്ടുകൊടുക്കില്ല; രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ് ബോട്ടുകളും
ആഗസ്റ്റ് 8 മുതലുള്ള കണക്കുകള്‍ അനുസരിച്ച് 167 പേരാണ് പ്രളയക്കെടുതിയില്‍ മരിച്ചത്. ദുരിതാശ്വാസ കേന്ദ്രത്തില്‍ കൂടുതല്‍ ഭക്ഷണത്തിനും ,കുടിവെള്ളത്തിനുമുള്ള നടപടികള്‍ സ്വീകരിച്ചു .ദുരിതമേഖലയിലെ വിവരങ്ങള്‍ ഓരോ മണിക്കൂറിലും നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട് . കര ,നാവിക ,വ്യോമ സേനകളും ചേര്‍ന്നാണ് രക്ഷ പ്രവര്‍ത്തനം നടത്തുന്നത് എന്നും മുഖ്യ മന്ത്രി പറഞ്ഞു . കൂടാതെ മത്സ്യ തൊഴിലാളികളും ഇന്നുരാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.
Post Your Comments