KeralaLatest News

കേരളത്തെ ദുരിതത്തിന് വിട്ടുകൊടുക്കില്ല; രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ് ബോട്ടുകളും

ബോട്ടുകള്‍ വിട്ടുതന്നില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.

പ്രളയ ബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഹൗസ് ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും പിടിച്ചെടുക്കുമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍. ബോട്ടുകള്‍ വിട്ടുതന്നില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂര്‍ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കൊല്ലത്തു നിന്ന് 80 ബോട്ടുകള്‍ എത്തിയെന്നും കലക്ടര്‍ വ്യക്തമാക്കി. വെള്ളം കയറിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് എത്രയും വേഗം ജനങ്ങളെ മറ്റു സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുമെന്നും കലക്ടര്‍ വ്യക്തമാക്കി.

Also Read : സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ദുരന്തമേഖലയില്‍ കൈത്താങ്ങുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രളയക്കെടുതി നേരിടുന്ന പത്തനംതിട്ട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരവധി മത്സ്യത്തൊഴിലാളികളാണ് മത്സ്യബന്ധന ബോട്ടുകളുമായി എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. നൂറോളം മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കൊല്ലം നീണ്ടകരിയില്‍നിന്നുമാണ് കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button