
ന്യൂഡൽഹി∙ പ്രസംഗത്തിനിടെ മൈക്ക് ഓഫായതിന് അമിത് ഷായെ പഴിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിക്കെതിരെ രൂക്ഷ വിമര്ശനമുയർത്തി കത്തിക്കയറുമ്പോഴാണ് ഉഗ്ര ശബ്ദത്തോടെ മൈക്ക് ഓഫായത്. മൈക്കിൽ നിന്നാണു ശബ്ദമെന്നു മനസ്സിലാക്കാതെ സുരക്ഷാ സന്നാഹം രാഹുലിനെ വലയം വച്ചതു കാഴ്ചക്കാർക്കിടയിൽ അൽപനേരത്തേക്കു പരിഭ്രാന്തി പരത്തി. മൈക്ക് ശരിയായതോടെയാണു രാഹുൽ അമിത് ഷായെ പഴിച്ചത്.
ബിജെപിക്കെതിരെ സംസാരിക്കുന്നതു മനസ്സിലാക്കി അമിത് ഷാ മൈക്ക് ഓഫാക്കിയെന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യനീക്കങ്ങൾക്കു കരുത്തു പകരാനുള്ള സാഞ്ച് വിരാസത്ത് സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ദേശീയ നേതാക്കൾ അണിനിരന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ ഗാന്ധി.
Post Your Comments