Latest NewsKerala

തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കെതിരെ മലയാളികളുടെ പ്രതിഷേധ പ്രളയം

പ്രതിഷേധ ഹാഷ്ടാഗ് ഇങ്ങനെ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയ്‌ക്കെതിരെ മലയാളികളുടെ പ്രതിഷേധം രൂക്ഷമാകുന്നു. കേരളത്തില്‍ നിര്‍ത്താത്ത മഴയും വെള്ളപ്പൊക്കവും താണ്ഡവമാടുമ്പേള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് ഒരടിപോലും കുറയ്ക്കില്ലെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കടുപിടുത്തമാണ് പ്രതിഷേധത്തിന് വഴിവെച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് മലയാളികളുടെ പ്രതിഷേധ കമന്റുകള്‍ വര്‍ധിക്കുന്നത്. shameon you tamilnadu cm save kerala എന്ന ഹാഷ്ടാഗോടെയാണ് കമന്റുകള്‍ നിറയുന്നത്. തമിഴ് ജനതയെ ഞങ്ങള്‍ ബഹുമാനിക്കുന്നു എന്നാല്‍ തമിഴ്നാട് മുഖ്യമന്ത്രിയെ ഞങ്ങള്‍ തള്ളി കളയുന്നുവെന്നാണ് പ്രധാന കമന്റ്. നിങ്ങള്‍ നല്ല അയല്‍ക്കാരല്ലെന്നും ചിലര്‍കമന്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രളയക്കെടുതിയുടെ ചിത്രങ്ങളടക്കമാണ് പല കമന്റുകളും വന്നിരിക്കുന്നത്.

Read also : മുല്ലപ്പെരിയാര്‍ ജലനിരപ്പ് : കേരളത്തെ ഞെട്ടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ

പ്രളയപ്രഹരത്തില്‍ വലയുന്ന കേരളത്തിനു തിരിച്ചടിയാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയ്ക്കില്ലെന്നും 142 ആയി നിലനിര്‍ത്തുമെന്നും കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കേരള മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button