തൃശൂർ: ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്. ഇതിനായി കാല് കിലോ തൂക്കമുള്ള സ്വര്‍ണക്കിരീടം കഴിഞ്ഞ ദിവസം ക്ഷേത്ര ഗോപുരത്തില്‍ എത്തിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് കിരീടത്തിന്റെ സമര്‍പ്പണം നടന്നു. ചടങ്ങില്‍ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന് പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിലെത്തിയ ദുര്‍ഗ സ്റ്റാലിന് ഉച്ചയോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.
32 പവനോളം തൂക്കമുള്ള കിരീടത്തിന് ഏകദേശം 14 ലക്ഷം രൂപയാണ് വില. കോയമ്പത്തൂരിലുള്ള വ്യവസായിയുടെ സഹായത്തോടെയാണ് ദുര്‍ഗ സ്വര്‍ണകിരീടം സമര്‍പ്പിച്ചത്. കിരീടത്തിനുള്ള അളവും മറ്റും ക്ഷേത്രത്തില്‍ നിന്ന് നേരത്തെ വാങ്ങിയിരുന്നു. ക്ഷേത്രത്തില്‍ അരച്ച് ബാക്കി വന്ന ചന്ദന മുട്ടികള്‍ അരയ്ക്കുന്നതിന് പ്രത്യേകം നിര്‍മ്മിച്ച മെഷീനും ദുര്‍ഗ സ്റ്റാലിന് ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ദീര്‍ഘനാളായുള്ള വഴിപാടാണ് ഇതെന്ന് ദുര്‍ഗ സ്റ്റാലിന് വ്യക്തമാക്കി.
Post Your Comments