ചെന്നൈ : കേരളത്തില്‍ പ്രളയദുരന്തം താണ്ഡവമാടുമ്പോഴും മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറയ്ക്കുന്നത് സംബന്ധിച്ച് തമിഴ്‌നാടിന് ഇപ്പോഴും നിസ്സംഗത. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ നിലപാട്. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടു കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അയച്ച കത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Post Your Comments