കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടിത്തം കഴിഞ്ഞ് ഒന്‍പതാം നാളിലും പുക മാറ്റമില്ലാതെ ഉയരുകയാണ്. ചൂടും അമിതമായ വിഷപുകയും കാരണം നിരവധിപേരാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. എന്നാല്‍, ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിന് ദേശീയ തലത്തില്‍ ശ്രദ്ധകിട്ടാന്‍ രണ്ട് ഹാഷ് ടാഗുകള്‍ ആരംഭിച്ചതായും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു
Read Also: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അയൺ ഗുളികകൾ മത്സരിച്ചു കഴിച്ചു: എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘കൊച്ചിക്ക് ശ്വാസം മുട്ടുന്നു . സംരക്ഷിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു കഴിഞ്ഞു . വിഷപ്പുകയില്‍ നിന്ന് കൊച്ചിയെ രക്ഷിക്കാന്‍ കൈകോര്‍ക്കാം . ദേശീയ ശ്രദ്ധയിലേക്ക് ഈ വിഷയം വരേണ്ടിയിരിക്കുന്നു . അതിനായി രണ്ട് ഹാഷ് ടാഗുകള്‍ തയ്യാറാണ് . ബഹു പ്രധാനമന്ത്രിയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിക്കുകയാണ് കേരളം . താഴെ കാണുന്ന ഹാഷ് ടാഗുകള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്ത് കാമ്പയിനില്‍ പങ്കാളിയാവുക’ .
#KochiCantBreathe
#BrahmapuramDisaster
Post Your Comments