KeralaLatest News

ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യവ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് ജില്ലാ കളക്ടർ

തൃശൂര്‍: സംസ്ഥാനത്ത് ഇന്ധനക്ഷാമം അതിരൂക്ഷമായതോടെ തൃശൂരിൽ കര്‍ശന നടപടികളുമായി തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ. ജില്ലയില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് പ്രെട്രോൾ ബങ്ക് ഉടമകൾക്ക് കളക്ടര്‍ ടി വി അനുപമ കർശനനിര്‍ദേശം നല്‍കി. ഇന്ധനക്ഷാമം മുന്നില്‍ കണ്ട് സ്വകാര്യ വ്യക്തികൾ ഇന്ധനം ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് കളക്ടര്‍ കര്‍ശന നടപടിയിലേക്ക് നീങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടാതിരിക്കാനാണ് ഈ നപടി.

Also Read: കേരളം പെട്രോള്‍ ക്ഷാമത്തിലേക്കോ? വാര്‍ത്ത‍യുടെ സത്യാവസ്ഥ ഇതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button