KeralaLatest News

കേരളം പെട്രോള്‍ ക്ഷാമത്തിലേക്കോ? വാര്‍ത്ത‍യുടെ സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം•പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനം ഇന്ധനക്ഷാമത്തിലേക്ക് എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ധനകമ്പനികള്‍. കൊച്ചി ഇരുമ്പനം പ്ലാന്റില്‍ നിന്ന് ഇന്ധനനീക്കം സാധന ഗതിയില്‍ നടക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഇന്ധന ക്ഷാമത്തിന് യാതൊരു സാധ്യതയുമില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.

പ്രളയത്തില്‍ കേടുപാടുകള്‍ പറ്റിയ 150 ഓളം പമ്പുകളിലാണ് ഇന്ധനം നിറയ്ക്കാന്‍ കഴിയാത്തത്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള പമ്പുകളില്‍ കൊച്ചിയില്‍ നിന്നാണ് ഇന്ധനം എത്തിക്കുന്നത്. ഇന്നും തിരുവനന്തപുരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് ലോഡുകള്‍ അയച്ചിട്ടുണ്ടെന്നും ഡിവിഷണല്‍ ഓഫീസര്‍ പറഞ്ഞു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. കൊ​ച്ചി പ്ലാ​ന്‍റി​ല്‍ നി​ന്നും പാ​ല​ക്കാ​ട്ടേ​യ്ക്കും ഇ​ടു​ക്കി​യി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്കും ഇ​ന്ധ​നം കൊ​ണ്ടു​പോ​കു​ന്ന​തി​നു ത​ട​സം നേ​രി​ട്ടി​രു​ന്നു. പാ​ല​ക്കാ​ട്ടേ​യ്ക്ക് പോ​കു​ന്ന റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ച​പ്പോ​ള്‍ കോ​യ​ന്പ​ത്തൂ​ര്‍ പ്ലാ​ന്‍റി​ല്‍ നി​ന്നും ഇ​ന്ധ​നം എ​ത്തി​ച്ചു.

അതേസമയം, ഇന്ധന ക്ഷാമം ഉണ്ടാകാന്‍ പോകുന്നുവെന്ന വാര്‍ത്ത‍ തിരുവനന്തപുരം നഗരത്തില്‍ പരിഭ്രാന്തി പരത്തി. നഗരത്തിലെ പമ്പുകളില്‍ പെട്രോള്‍ അടിക്കാന്‍ ആളുകളുടെ നീണ്ടനിരയാണ് കാണുന്നത്.

അതിനിടെ, ഇന്ധന ലഭ്യത ഉറപ്പുവരുത്താന്‍ എല്ലാ പെട്രോളിയം കമ്പനികളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button