Latest NewsKerala

മുല്ലപ്പെരിയാറിലെ ചതിക്ക് പുറമെ തമിഴ്‌നാട് രണ്ടിലധികം അണക്കെട്ടിൽ നിന്ന് കേരളത്തിലേക്ക് വെള്ളം ഒഴുക്കി വിടുന്നു

ഇതാണ് ചാലക്കുടി പുഴയെ പ്രതിസന്ധിയിലാക്കിയതും നാടും നഗരവും വെള്ളത്തിലായതും. 

കേരളം വെള്ളത്തിൽ മുങ്ങുമ്പോൾ മുല്ലപ്പെരിയാറിന് പുറമേ നീരാര്‍ അണക്കെട്ടില്‍ നിന്നും മറ്റും തമിഴ്‌നാട് കേരളത്തിലേക്ക് ജലമൊഴുക്കിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. ഇടമലയാറില്‍ നിന്നും പുറത്തേയ്ക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂടുകയാണ്. നീരാര്‍ അണക്കെട്ടില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് അടിക്കടി കൂട്ടുന്നതാണ് ഇതിനുകാരണമെന്ന് വൈദ്യതവകുപ്പധികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ തുറക്കുന്നതിന് മുമ്ബേ തന്നേ തമിഴ്‌നാട് നീരാര്‍ തുറന്നു വിട്ടിരുന്നു.

വൃഷ്ടിപ്രദേശത്തെ മഴയും നീരാറില്‍ നിന്നുള്ള ജലപ്രവാഹവും മൂലം പലദിവസങ്ങളിലും പരമാവധി സംഭരണശേഷിയിലും മേലെയായിരുന്നു ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് അപ്രതീക്ഷിതമായി മലക്കപ്പറായിലെ ഷോളയാറില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ട തമിഴ്‌നാടിന്റെ നടപടിയും പ്രതിസന്ധിയായി. ഇതാണ് ചാലക്കുടി പുഴയെ പ്രതിസന്ധിയിലാക്കിയതും നാടും നഗരവും വെള്ളത്തിലായതും.

ഇതിന് പിന്നാലെയാണ് നീരാറില്‍ നിന്നും ഇന്ന് വെള്ളമൊഴുക്ക് കൂട്ടിയത്. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള ഡാമില്‍ നിന്ന് എത്രമാത്രം വെള്ളം കേരളത്തിലെ ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്നുവന്നതിനു യാതൊരു കണക്കുമില്ല. തമിഴ്‌നാട് നീരാറില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ദ്ധിപ്പിച്ചാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി കൂടുതല്‍ ജലം ഒഴുക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടമലയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്.ഒരുഷട്ടര്‍ 1.5 മീറ്ററും മറ്റൊന്ന് 2.5 മീറ്ററും ബാക്കി രണ്ടെണ്ണം 4 മീറ്ററും വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്.

കൂടുതല്‍ വെള്ളം ഒഴുകിയെത്തിയത് താഴ്ഭാഗത്ത് കാലടി , മലയാറ്റൂര്‍, ആലുവ മേഖലകളില്‍ പെരിയാറിലെ ജനനിരപ്പ് വര്‍ദ്ധിക്കാനിടയുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയർത്തി നിർത്തി ഇടയ്ക്കിടെ വെള്ളം തുറന്നു വിടുന്നതും പ്രതിസന്ധി വര്ധിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button