Latest NewsKerala

ബാവലിപ്പുഴ കര കവിഞ്ഞൊഴുകി

മാലൂര്‍ കുണ്ടേരിപ്പൊയിലില്‍ 14 വീടുകള്‍ വെള്ളത്തില്‍ മുങ്ങി

കണ്ണൂര്‍: ഇന്നു രാവിലെ കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ബാവലിപ്പുഴ കരകവിഞ്ഞൊഴുകി. ഇവിടെ പല വീടുകളും വെള്ളത്തിനടിയിലാണ്. മാലൂര്‍ കുണ്ടേരിപ്പൊയിലില്‍ 14 വീടുകള്‍ വെള്ളത്തില്‍ മുങ്ങി. കൊട്ടിയൂരിലെ രണ്ട് പ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവിടെ തുറന്നിരിക്കുന്നകത്.

ഒട്ടനവധി വീടുകള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. കണ്ണൂര്‍,തലശ്ശേരി ഭാഗങ്ങളില്‍ വൈദ്യുതിയും ഗതാഗതവും നിലച്ചു. ഇവിടെ ജനങ്ങള്‍ തീര്‍ത്തും ഭീതിയിലാണ് കഴിയുന്നത്. പ്രദേശത്ത് മാലൂര്‍ കുണ്ടേരിപ്പൊയിലില്‍ 14 വീടുകള്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. കൊട്ടിയൂര്‍ തീര്‍ത്തും ഒറ്റപ്പെട്ടു കഴിഞ്ഞു. മൂന്ന് ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രദേശത്ത് തുറന്നിട്ടുണ്ട്. കൊട്ടിയൂരിലെ രണ്ട് പ്രദേശങ്ങളാണ് തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നത്. വയനാടുമായി ബന്ധിപ്പിക്കുന്ന രണ്ട് ചുരങ്ങളിലും മണ്ണിടിഞ്ഞതിനാല്‍ അവിടേയ്ക്കുള്ള ഗതാഗത സ്തംഭിച്ചു.

ALSO READ:പെരിയാറിൽ ജലനിരപ്പ് ഉയരുന്നു : ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറാൻ നിർദേശം

സംസ്ഥാനത്തിതുവരെ 79 പേരാണ് മഴക്കെടുതിമൂലം മരിച്ചത്. ഇന്നു മാത്രം 20 പേര്‍ മരണപ്പെട്ടു. മൂന്നാര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. പ്രളയം നിയന്ത്രാണീതമായ അവസ്ഥയിലാണ്. തൃശൂര്‍ കുറാഞ്ചേരിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒമ്പതു പേര്‍ മരണപ്പെട്ടു. ആലുവയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വെള്ളം കയറി. ആവുവയും ചാലക്കുടിയും മുങ്ങുന്ന സാഹചര്യമാണ്. പുഴകള്‍ക്ക് സമീപത്തുള്ള ആളുകള്‍ എത്രയും വേഗം സുരക്ഷിത സ്ഥാനത്തേയ്ക്ക് എത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button