പത്തനംതിട്ട: എല്ലാവരുടേയും കണ്ണ് നനയിച്ച് വേദനാജനകമായ ഒരു രംഗമായിരുന്നു ആറാട്ടുപുഴയിലെ ആ വീട്ടില്‍ ഉണ്ടായത്. താഴത്തെ നിലയില്‍ വെള്ളം ഒഴുകിയെത്തിയപ്പോള്‍ മുകള്‍ നിലയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ വെള്ളത്തില്‍ വീണ് മരിച്ചു. മൃതദേഹവുമായി ഭര്‍ത്താവ് വീടിന് മുകളില്‍ കാത്തുനില്‍ക്കുന്ന രംഗം വേദനാജനകമായി. ആറാട്ടുപുഴയിലാണ് സംഭവം. അമ്മിണിയമ്മ എന്ന വൃദ്ധയാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്താന്‍ വൈകിയതാണ് മരണത്തിന് കാരണമെന്നാണ് വിവരം. മുകള്‍ നിലയില്‍ കയറുന്നതിനിടെ വെള്ളത്തില്‍ വീണായിരുന്നു മരണം. അതേസമയം, പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഓക്സിജന്‍ തീര്‍ന്നത് രോഗികള്‍ ആശങ്കയിലാണ്.
Read Also : ദുരന്തമുഖങ്ങളിൽ നിന്ന് രക്ഷപെടുത്തുവാൻ നിലവിളികളോടെ കുടുങ്ങികിടക്കുന്നവർ
പ്രളയത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ കൃത്യമായ ഇടപെടലും സംസ്ഥാനത്ത് മുഴുവനായി നടക്കുന്നുണ്ട്. പോലീസ്, നാവിക സേന, ആര്‍മി, അഗ്നിശമന സേന, കര സേന, വായു സേന, എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെ രക്ഷപ്രവര്‍ത്തനത്തിന് സജ്ജമാണ്. കൂടാതെ സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.
Post Your Comments