Kerala

മഴക്കെടുതി; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായവുമായി റെയിൽവേയും യാത്രക്കാരും

തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ഒൻപത് സ്റ്റേഷനുകളിലാണ് ദുരിതാശ്വാസത്തിനുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നത്

തിരുവനന്തപുരം: മഴക്കെടുതി നേരിടാൻ സഹായങ്ങളുമായി റെയിൽവേയും യാത്രക്കാരും. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ഒൻപത് സ്റ്റേഷനുകളിലാണ് ദുരിതാശ്വാസത്തിനുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്നത്. നാഗർകോവിൽ, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, തൃശൂർ എന്നിവിടങ്ങളിൽ സഹായങ്ങൾ സ്വീകരിക്കും. കിടക്കവിരി, ലുങ്കികൾ, ബാത്ത്ടൗവ്വൽ, കുട്ടികളുടെ വസ്ത്രങ്ങൾ, മെഴുകുതിരി, തീപ്പെട്ടി, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, വാഷിങ്/ബാത്ത് സോപ്പുകൾ, ആന്റിസെപ്റ്റിക് ലോഷൻ, പഠനോപകരണങ്ങൾ എന്നിവ സഹായമായി നൽകാവുന്നതാണ്. പണം സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 9447195124

Read also: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button