പായസമില്ലാത്ത ഒരു ഓണസദ്യയെ കുറിച്ച് ആര്‍ക്കും ചിന്തിക്കാനാകില്ല. അട പ്രഥമനും പൈനാപ്പിള്‍ പായസവും സേമിയയും ഒക്കെ പൊതുവേ ഓണത്തിന് നമ്മള്‍ തയാറാക്കാറുണ്ട്. എന്നാല്‍ ഇതുവരെ അധികം ആരും തയാറാക്കിയിട്ടില്ലാത്ത ഒരു പായസമായിരിക്കും ചെറുപയര്‍ പരിപ്പ് പ്രഥമന്‍. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയര്‍ പരിപ്പ് – 2 കപ്പ്
വെള്ളം- 2 കപ്പ്
ശര്‍ക്കര- 500 ഗ്രാം
വെള്ളം- 1 കപ്പ്
തേങ്ങ ചിരവിയത് -4കപ്പ്
ഇളം ചൂടു വെള്ളം- 7 കപ്പ്
നെയ്യ് -2ടേബിള്‍സ്പൂണ്‍
അണ്ടിപരിപ്പ് പിളര്‍ന്നത് -20 എണ്ണം
കിസ്മിസ്-2 ടേബിള്‍ സ്പൂണ്‍
തേങ്ങ നുറുക്കിയത് -2 ടേബിള്‍ സ്പൂണ്‍
ഏലകായ പൊടിച്ചത് -1 ടീസ് സ്പൂണ്‍
പ്രഥമന്‍ ഉണ്ടാക്കുന്ന വിധം :
അടികട്ടിയുള്ള പാത്രം സ്റ്റൌവില്‍ വെച്ചു ചൂടാവുമ്പോള്‍ ചെറുപയര്‍ പരിപ്പ് ഇട്ടു കരിഞ്ഞു പോവാതെ വറുത്തു (ഗോള്‍ഡ് നിറം )തണുക്കാന്‍ വെക്കുക .ശര്‍ക്കര ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്തു അടുപ്പത്തു വെച്ചുരുക്കി അരിച്ചു മാറ്റിവെക്കുക. തേങ്ങ ഒരു ഗ്ലാസ് ഇളം ചൂടു വെളളവും ചേര്‍ത്തു മിക്‌സിയില്‍ അടിച്ചെടുത്ത് ഞെരടിപ്പിഴിഞ്ഞു ഒന്നാംപാല്‍ മാറ്റിവെക്കുക. തേങ്ങാപീര ബാക്കി വെള്ളംവുംചേര്‍ത്ത് അടിച്ച് അരിച്ചു മാറ്റിയ രണ്ടാംപാലില്‍നിന്നും മുന്നു ഗ്ലാസ് പാലും രണ്ടു ഗ്ലാസ് വെള്ളവും ,പ്രഥമന്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒരുപാത്രത്തില്‍ അടുപ്പില്‍ വെച്ചു തിളയ്ക്കുമ്പോള്‍ അതിലേക്കു ചെറുപരിപ്പ് കഴുകിയിടുക.ഇടക്കിടെ ഇളക്കിക്കൊണ്ടിരിക്കണം.
പരിപ്പ് കരിഞ്ഞു പിടിക്കാതിരിക്കാന്‍ സ്റ്റൌ ഫ്‌ലെയം കുറച്ചു വെക്കണം .പാകത്തിനുവെന്തു കഴിഞ്ഞാല്‍ ,ഉരുക്കിവെച്ചിരുന്ന ശര്‍ക്കരപാനി വെന്ത പരിപ്പിലേക്കൊഴിച്ച് ,ചെറു തീയില്‍ ഒരു പതിനഞ്ചുമിനുട്ട് ഇടക്കിടെ ഇളക്കികൊണ്ടിരിക്കണം.ശേഷം ബാക്കി വെച്ചിരിക്കുന്ന രണ്ടാംപാല്‍ ചേര്‍ത്തു തിളച്ചതിനുശേഷം മാറ്റി വെച്ചിരിക്കുന്ന ഒന്നാംപാല്‍ ചേര്‍ത്ത് ഒന്നുതിളച്ചാല്‍ എലക്കാപൊടിയുംചേര്‍ത്തു ഇറക്കിവെക്കുക. ഇനി ഒരു പാന്‍ ചൂടാവുമ്പോള്‍ തന്നിരിക്കുന്ന അളവുനെയ്യോഴിച്ചു ഇതില്‍ നുറുക്കിയതേങ്ങ ,അണ്ടിപ്പരിപ്പ് ,കിസ്മിസ് ഇവ മൂപ്പിച്ചു ചേര്‍ക്കുക.
Post Your Comments